നല്ല ആരോഗ്യത്തിനായി വ്യായാമം ചെയ്യണമെന്നൊക്കെ പലരുടെയും മനസില്‍ ഉണ്ടെങ്കിലും അതിനുപോലും മടിയായിരിക്കും. എന്നാല്‍ വളരെ ലളിതമായി ചെയ്യാവുന്നതാണ് നടത്തം. ഈ നടത്തം ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്കുന്ന ഒന്നാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല ഹൃദയാരോഗ്യത്തിന് മികച്ചതാണ് നടത്തം. പക്ഷേ എങ്ങനെയെങ്കിലും നടന്നിട്ടും കാര്യമില്ല. ആ നടത്തിനൊക്കെ ഒരു രീതിയുണ്ട്. കുറഞ്ഞത് 10,000 അടിയെങ്കിലും നടക്കണം എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ 10,000 അടി വളരെ പെട്ടെന്ന് നടന്നു തീര്‍ക്കുന്നതില്‍ കാര്യമൊന്നുമില്ല എന്നാണ് പുതിയ പഠനം പറയുന്നത്. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം.
ദിവസവും 10 മുതല്‍ 15 മിനിറ്റ് വരെ നടക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതെന്നാണ് പഠനം പറയുന്നത്. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് പറയുന്നത്. ഏറ്റവും കായിക ക്ഷമതയുള്ള 40 നും 79 നും ഇടയില്‍ പ്രായമുള്ള 33,000ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ശരാശരി എട്ടുവര്‍ഷത്തോളമാണ് ഈ ഗവേഷണത്തിനായി എടുത്തത്. ആളുളുകള്‍ എത്ര ചുവടുകള്‍ വയ്ക്കുന്നത് എന്നതും എങ്ങനെയൊക്കെ നടക്കുന്നുവെന്നതൊക്കെയാണ് ഈ പഠനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ പഠനത്തിലൂടെ പുറത്തു വന്ന കാര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു ദിവസം 8,000 താഴെ ചുവടുകള്‍ നടന്നവരേക്കാള് കൂടുതല്‍ 10-15 മിനിറ്റ് കൂടുതല്‍ നടന്നവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത മൂന്നില്‍ രണ്ട് ഭാഗവും കുറവാണെന്ന് കണ്ടെത്തി. ഇത്തരക്കാര്‍ക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത നാല് ശതമാനം മാത്രമാണ്. അഞ്ച്മിനിറ്റ് മാത്രം നടത്തം ശീലമാക്കിയവര്‍ക്ക് പതിമൂന്ന് ശതമാനം സാധ്യതയാണ് ഉണ്ടായിരുന്നത്.
ഏറ്റവും കുറവ് നടത്തം ശീലമാക്കിയവര്‍ക്ക് ഒരു ദിവസം 5,000 ല്‍ താഴെ ചുവടുകള്‍ വയ്ക്കുവന്നവരില് , അതായത് വീട്ടിലെ ഹോളില്‍ നിന്ന് അടുക്കളയിലേക്ക് തിരിച്ചും നടക്കുന്നവരില്‍ അവരിലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത പകുതിയായി കുറയുന്നുണ്ടെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ചെറിയ നടത്തമാണെങ്കിലും അത് തുടര്‍ച്ചയായി 15 മിനിറ്റില്‍ കൂടുതലാണെങ്കില്‍ മരണ സാധ്യത അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനം മാത്രമായി കുറയുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
15 മനിമുറ്റ് തുടര്‍ച്ചയായി നടക്കുമ്പോള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നാണ് സിഡ്നി സര്‍വകലാശാലയിലെ മക്കെന്‍സി വെയറബിള്‍സ് റിസര്‍ച്ച് ഹബ്ബിന് നേതൃത്വം നല്കിയ പ്രൊഫസര്‍ ഇമ്മാനുമല്‍ സ്റ്റാമാറ്റാക്കിസ് പറഞ്ഞു. നിങ്ങള്‍ എത്ര നടക്കുന്നുവെന്നതല്ല എങ്ങനെ നടക്കുന്നുവെന്നതാണ് പ്രധാനമെന്നും പ്രൊഫസര്‍ പറയുന്നു.
തുടര്‍ച്ചായി നടക്കുമ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. രക്തയോട്ടം നന്നായി നടക്കുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും മികച്ചതാകുന്നു. യഥാര്‍ഥത്തില്‍ നിങ്ങളുടെ ശരീരം വ്യായാമത്തിലാണ് ഇതിലൂടെ ഏര്‍പ്പെടുന്നത്. നിങ്ങള്‍ സ്ഥിരമായി നടക്കുന്ന ആളാണെങ്കില്‍ ദിവസവും 15 മിനിറ്റ് നീണ്ടു നില്ക്കുന്ന നടത്തമാണ് ഉത്തമം. അത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തില്‍ വ്യത്യാസമുണ്ടാക്കും. പഠനത്തിന് സഹനേതൃത്വം നല്കിയ ഡോ. മാത്യു അഹമ്മദി വിശദീകരിച്ചു.
ഇതിനായി നിങ്ങള്‍ക്ക് സ്മാര്‍ട്ട് വാച്ച് കരുതാം. അതില്‍ കൃത്യമായി സമയം രേഖപ്പെടുത്തിക്കൊണ്ട് തന്നെ നടത്തം ആരംഭിക്കുകയും ചെയ്യാം. 10,000 അടി നടന്നാലും ഇല്ലെങ്കിലും 15 മിനിറ്റ് നേരം തന്നെ നടക്കാന്‍ ശ്രമിക്കണം. ശരിയായ രീതിയിലും തിടുക്കമില്ലാതെയും നടത്തുന്ന ഒരു നല്ല നടത്തം നിങ്ങളെ കൂടുതൽ കാലം ആരോഗ്യത്തോടയിരിക്കാന് സഹായിച്ചേക്കും.








