കൊവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും പ്രായം കൂടിയവർ ; കോഴിക്കോട്ട് റിവേഴ്സ് ക്വാറൻ്റൈൻ ശക്തമാക്കണമെന്ന് ഡിഎംഒ

0
229

കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും പ്രായം കൂടിയവരായതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള മരണങ്ങളിൽ 26 പേരിൽ 22 പേരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.

വീടുകളില്‍ ക്വാറന്റൈനിൽ കഴിയുന്നവർ ഉണ്ടെങ്കില്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേക മുറി ഒരുക്കുകയോ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണം. വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അവരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതാണ് അനുയോജ്യം. കാന്‍സര്‍ രോഗികള്‍, വൃക്ക,ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവർ എന്നിവരാണ് ജില്ലയില്‍ കൂടുതലായി കൊവിഡ് ബാധയെ തുടർന്ന് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താമരശ്ശേരിയെ ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 55 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here