ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 23 കാരി മരിച്ചു

0
113

നെടുമങ്ങാട്: നെടുമങ്ങാടിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. പഴകുറ്റി കൊല്ലംങ്കാവ് തമന്നയിൽ നസീർ – ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here