കണ്ണൂർ : തലശേരി – മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു. ബാലത്ത് നിര്‍മിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. എന്നാൽ ബീമുകള്‍ തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇകെകെ കണ്‍സ്ട്രക്ഷന്‍സിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല. 2018 ഒക്ടോബര്‍ 30നായിരുന്നു ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം നടന്നത്. 883 കോടി രൂപ ചിലവിൽ മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിക്കുന്നത്. ബീമുകള്‍ തകര്‍ന്നുവീണതിന് പിന്നാലെ നാട്ടുകാർ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി.