ശ്വാസം കിട്ടാതെ പിടഞ്ഞ് ഡല്‍ഹി; നഗരം റെഡ് സോണില്‍,

0
33

വായു മലനീകരണ നില 400 കടന്നു, ഡല്‍ഹി ഫയര്‍ഫോഴ്‌സിന് ലഭിച്ചത് 269 അടിയന്തര കോള്‍.

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ശുദ്ധവായു കിട്ടാതെ പിടഞ്ഞ് രാജ്യതലസ്ഥാനം.നഗരത്തിലെ വായു ഗുണനിലവാര സൂചിക ( എക്യുഐ) മോശം വിഭാഗത്തിലേക്ക് കൂപ്പുക്കുത്തിയതോടെ മിക്ക പ്രധാനപ്പെട്ട ഇടങ്ങളും റെഡ് സോണുകളായി. ഇന്നത്തെ (ഒക്‌ടോബര്‍21) വായു ഗുണനിലവാര സൂചിക 400 ന് മുകളില്‍ കടന്നു. ഏകദേശം 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ നിന്നും 36 എണ്ണവും ഗുരുതര വിഭാഗത്തിലാണുള്ളത്.

ഇന്നലെ (ഒക്‌ടോബര്‍ 20) രാത്രി പത്തുമണിക്ക് നഗരത്തിലെ മൊത്തത്തിലുള്ള വായുഗുണനിലവാര സൂചിക 344 ല്‍ വളരെ മോശം ആയിരുന്നു. നാല് പ്രദേശങ്ങളില്‍ കടുത്ത വായുമലിനീകരണമാണ്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) സമീർ ആപ്പ് പ്രകാരം, രാവിലെ 8 മണിവരെ ബവാനയില്‍ വായുഗുണനിലവാര സൂചിക 423 രേഖപ്പെടുത്തി. ജഹാംഗീര്‍ പുരി 407, വാസിര്‍ പൂര്‍ 408 എന്നിങ്ങനെ ഗുരുതര വിഭാഗത്തിലാണ് വായുവിന്‍റെ ഗുണനിലവാരം.

ആനന്ദ് വിഹാര്‍ 358, അശോക് വിഹാര്‍ 389, ബുരാരി ക്രോസിംഗ് 399, ചന്ദാനി ചൗക്ക് 350, ഐജിഐ എയര്‍പോര്‍ട്ട് (ടെര്‍മിനല്‍ 3) 302, ഐടിഒ 342, ലോധി റോഡ് 322, മുണ്ട്ക 366, നജഫ്ഗഡ് 3, നജഫ്ഡ് പട്വല 336, പഞ്ചാബി 3, പട്ല 336, ബാഗ് 357 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

അതേസമയം മുംബൈയിലും വായുവിന്‍റെ ഗുണനിലവാരം മോശം വിഭാഗത്തില്‍ രേഖപ്പെടുത്തി. രാവിലെ എട്ടുമണി ഗുണനിലാര സൂചിക 214, പട്ന 224, ജയ്പൂര്‍ 231 ലഖ്നൗ 222 ആയിരുന്നു. ബെംഗളുരുവില്‍ 94, ചെന്നൈ 153 ഹൈദരാബാദ് 107 ആയിരുന്നു സൂചിക.ചൊവ്വ, ബുധൻ ദിവസങ്ങളിൽ വായുവിനകറെ ഗുണനിലവാരം ‘തീവ്ര’ വിഭാഗത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

വായു മലിനീകരണം രൂക്ഷമായത്

ജനങ്ങൾ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതോടെ ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം മോശമായി. മിക്ക നിരീക്ഷണ കേന്ദ്രങ്ങളെയും ‘റെഡ് സോണിൽ’ അടയാളപ്പെടുത്തി. ഉത്സവ ദിവസം രാത്രി 8 നും 10 നും ഇടയിൽ ഹരിത പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി കോടതി അനുമതി നൽകിയിരുന്നെങ്കിലും അനുവദിച്ച സമയത്തിനു ശേഷവും ആഘോഷങ്ങൾ തുടർന്നു. ഇങ്ങനെ വലിയ തോതില്‍ ആളുകള്‍ പടക്കം പൊട്ടിച്ചതാണ് രൂക്ഷമായ വായുമലിനീകരണത്തിന് കാരണമായത്.

അടിയന്തര കോളുകള്‍

ഇന്നലെ (ഒക്‌ടോബര്‍ 20 ) ദീപാവലി ദിവസം രാത്രിയില്‍ ഡല്‍ഹിയില്‍ ഫയര്‍ സര്‍വീസസിന് 269 അടിയന്തര കോളുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കും ജീവന്‍ നഷ്‌ടമാകുകയോ വലിയ പരിക്കുകളോ ഇല്ല. ദീപാവലി ആഘോഷത്തന്‍റെ ഭാഗമായി പടക്കം പൊട്ടിക്കലും ദീപങ്ങളും മൂലമുണ്ടാകുന്ന ചെറിയ തീപിടിത്തങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു അടിയന്തര കോള്‍.

ദീപാവലിയുടെ ഭാഗമായി അതീവ ജാഗ്രത പാലിക്കണമെന്ന് നഗരത്തിലുടനീളം നേരത്തെ തന്നെ എല്ലാ ഫയര്‍ സ്റ്റേഷനുകളിലും നിര്‍ദേശം നല്‍കിയിരുന്നതായി മുതിര്‍ന്ന ഡി എഫ് സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ അവധികളും റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here