യുഎഇയിലെ പ്രവാസികൾ പാർട്ട് ടൈം ജോലി തിരഞ്ഞെടുക്കുന്നതെന്തുകൊണ്ട്?

0
40

യുഎഇയിൽ വർധിച്ച ജീവിതച്ചെലവ് ഒരു പ്രശ്നമാണോ? എങ്കിൽ ഇവിടെ അധിക വരുമാനത്തിനായി പാർട്ട് ടൈം ജോലികൾ ചെയ്യാം. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി , ഹോട്ടൽ, കഫെ , കസ്റ്റമർ സർവീസ്, ഓൺലൈൻ ട്യൂട്ടറിംഗ് തുടങ്ങിയ മേഖലയിൽ നിരവധി അവസരങ്ങൾ നൽകുന്നു.

യുഎഇ: മലയാളി പ്രവാസികളെ സംബന്ധിച്ച് യുഎഇയിലെ ജീവിതച്ചെലവുകൾക്കിടയിൽ അധിക വരുമാനം കണ്ടെത്താനുള്ള മികച്ച മാർഗമായി മാറുകയാണ് പാർട്ട് ടൈം ജോലികൾ. പുതിയ തൊഴിൽ നിയമങ്ങൾ കൂടെ വന്നതോടെ നിലവിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും കുടുംബ വിസയുള്ള വീട്ടമ്മമാർക്കും പാർട്ട് ടൈം ജോലി വൻ അവസരങ്ങളാണ് നൽകുന്നത്.

നിലവിൽ നിരവധി പ്രവാസികളാണ് യുഎഇയിൽ പാർട്ട് ടൈം ജോലികൾ ചെയ്തു വരുന്നത്. അതിൽ കൂടുതലും മലയാളികളാണ്. യുഎഇയിലെ ജീവിതച്ചെലലവുകൾ വർധിക്കുമ്പോൾ അധിക വരുമാനം ആവശ്യമാണെന്നും ഈ സാഹചര്യത്തിൽ ഇത്തരം ജോലികൾ ഒരു സഹായകമായി മാറുന്നതായും പ്രവാസികൾ അഭിപ്രായപ്പെട്ടു.

റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി , ഹോട്ടൽ, കഫെ , കസ്റ്റമർ സർവീസ്, ഓൺലൈൻ ട്യൂട്ടറിംഗ്, ഫ്രീലാൻസിംഗ് ഗ്രാഫിക് ഡിസൈൻ, കണ്ടന്റ് റൈറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പാർട്ട് ടൈം ജോലികൾ കൂടുതലായും ലഭിക്കുന്നത്. മലയാള ഭാഷ അറബിക് ട്രാൻസ്ലേഷൻ ചെയ്യുന്നത് ഉൾപ്പെടെയുള്ള ജോലികളും യുഎഇയിൽ ധാരാളമായി കണ്ടുവരുന്നു.

കൂടാതെ യുഎഇയിലെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പാർട്ട് ടൈം ലാംഗ്വേജ് ട്രാൻസ്ലേഷൻ പഠനത്തോടൊപ്പം കൊണ്ടുപോകാനും അധിക വരുമാനം നേടാനും സഹായിക്കുന്നു. ശരിയായ വർക്ക് പെർമിറ്റ് ഉണ്ടെങ്കിൽ പല യൂണിവേഴ്സിറ്റികളും വിദ്യാർഥികൾക്ക് ഓൺ കാമ്പസ് ജോലികളും വാഗ്ദാനം ചെയ്യുന്നു.

അതേസമയം ഭർത്താവിന്റെ വിസയിൽ താമസിക്കുന്ന സ്ത്രീകൾക്ക് വീട്ടിലിരുന്ന് കൊണ്ട് ചെയ്യാൻ കഴിയുന്ന നിരവധി ഓൺലൈൻ ജോലികളും, കുട്ടികളുടെ പഠന സമയത്തിന് ശേഷം ചെയ്യാൻ കഴിയുന്ന പാർട്ട് ടൈം ജോലികളുമുണ്ട്. കൂടാതെ ഓൺലൈൻ ട്യൂട്ടറിംഗ്, സെയിൽസ്, പാചകം, കേക്ക് മേക്കിങ്, ഗിഫ്റ്റ് മേക്കിങ് പോലുള്ളവ മികച്ച അവസരങ്ങൾ നൽകുന്നു

 

ഇത് നിർബന്ധമാണ് കൂടാതെ നിങ്ങളുടെ പ്രധാന ജോലി സമയം കഴിഞ്ഞുള്ള സമയം മാത്രമായിരിക്കണം പാർട്ട് ടൈം ജോലി ചെയ്യേണ്ടത്. പ്രധാന ജോലി സമയത്തെ ബാധിക്കാത്ത തരത്തിൽ വേണം പാർട്ട് ടൈം സമയം കണ്ടെത്താൻ. യുഎഇയിലെ പ്രമുഖ ജോബ് പോർട്ടലുകൾ വഴി പാർട്ടി ടൈം ജോലികൾ കണ്ടെത്താം.

കൂടാതെ സോഷ്യൽ മീഡിയയിലെ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, സുഹൃത്തുക്കൾ വഴിയുള്ള നെറ്റ്‌വർക്കിംഗ് തുടങ്ങിയവയിലൂടെ പാർട്ട് ടൈം ജോലികൾ കണ്ടെത്താം ശേഷം ഇത് വ്യാജമല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. കാരണം യുഎഇയിൽ പല മേഖലയിലും തട്ടിപ്പുകൾ വ്യാപകമാകുന്നതിനാൽ സോഷ്യൽ മീഡിയയിൽ നൽകിയ നമ്പറിലേക്ക് ബന്ധപ്പെട്ടത് വ്യാജമല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here