ഇന്ത്യ, മ്യാന്മർ എന്നിവിടങ്ങളിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന മരം.(ശാസ്ത്രീയനാമം: Careya Arborea). Slow Match Tree ആലം എന്നും അറിയപ്പെടുന്നു. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് കരുതുന്നതാണ് തെറ്റ്, ആലം എന്നാൽ ജലവും കടലും മഴയും ആണ്, അതെല്ലാം വെള്ളത്തെ സൂചിപ്പിക്കുന്നു അല്പസ്വല്പം വിഷസ്വഭാവം കൂടിയുണ്ട് പേഴിന്,
അതുകൊണ്ടുതന്നെ വിഷം എന്ന അർത്ഥവും ആലത്തിനുണ്ട്, വെള്ളമുള്ളിടത്ത് കാട്ടുതീ ഉണ്ടാവില്ല, തടിയുടെ മേൽമുരിയുടെ അടിയിൽ മുക്കാൽ ഇഞ്ച് കനത്തിൽ നനവോടുകൂടിയുള്ള ചുവന്ന നിറത്തിലുള്ള കട്ടിത്തൊലി, ഈ തൊലിയാണ് മരത്തെ തീയിൽ നിന്നും സംരക്ഷിക്കുന്നത്, അതുകൊണ്ടാണ് കാട്ടുതീയെ അതിജീവിക്കാൻ ശേഷിയുള്ള അപൂർവ്വം മരങ്ങളിൽ ഒന്നാകുന്നത്. ,
വിത്തുമൂലം സ്വാഭാവികമായ പുനരുദ്ഭവം ധാരാളം നടക്കുന്നു. ഇല പൊഴിയുന്നതിനു മുൻപ് ചുവക്കുന്നു. ഫെബ്രുവരിയിൽ പൂക്കളുണ്ടായിത്തുടങ്ങും. ജൂണിൽ വിളഞ്ഞു തുടങ്ങുന്ന കായ്കൾ നല്ല പച്ചനിറത്തിൽ ഉരുണ്ടിരിക്കും. കുട്ടികൾ ഇവ പറിച്ചു പന്തുകളിക്കാറുണ്ട്. കാട്ടുപന്നികൾക്ക് ഇതിന്റെ തടി ഇഷ്ടമാണ്. അതുകൊണ്ട് അവയെ ആകർഷിക്കാൻ വേട്ടക്കാർ ഈ മരം ഉപയോഗിക്കുന്നു.
തടിക്കും പൂവിനും ഔഷധ ഗുണമുണ്ട്
കുരുക്കൾക്ക് വിഷമുണ്ട്.
നല്ല തണൽ മരമാണ്. പല വിധത്തിലുള്ള ഔഷധ ഗുണമുണ്ട് .
🌳പേഴിന്റെ തൊലി ഇട്ട വെള്ളത്തിൽ കുളിച്ചാൽ ചൊറിച്ചിൽ മാറും.
🌳തീയും വരൾച്ചയും സഹിക്കാൻ ഈ മരത്തിനു കഴിയും
🌳 വെള്ളത്തിനടിയിൽ ദീർഘകാലം കിടന്നാലും പേഴിനു നാശം ഉണ്ടാവില്ല







