നീ​ര​വ് മോ​ദി​യു​ടെ ഭാ​ര്യ​യ്ക്ക് ഇ​ന്‍റ​ർ​പോ​ളി​ന്‍റെ റെ​ഡ്കോ​ർ​ണ​ർ നോ​ട്ടീ​സ്

0
96

ഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ ഭാര്യയ്ക്ക് റെഡ് കോർണർ നോട്ടീസ്. ആമി മോദിക്കെതിരായാണ് ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രത്തിൽ ആമിയുടെ പേര് ചേർത്തിരുന്നു. ന്യൂയോർക്ക് സിറ്റിയിൽ 30 മില്യൺ ഡോളർ വിലവരുന്ന രണ്ടു അപ്പാർട്ട്‌മെന്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here