ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമെതിരെ സമ്മര്‍ദ തന്ത്രവുമായി ട്രംപ്;

0
50

ഇന്ത്യക്കും ചൈനയ്‌ക്കുമെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോടും ട്രംപ് ആവശ്യപ്പെട്ടു.

വാഷിങ്‌ടണ്‍: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കെതിരെയും കൂടുതല്‍ തീരുവ ചുമത്താന്‍ ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുക്രെയ്‌നില്‍ സമാധാന കരാര്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് യുഎസിന്‍റെ തന്ത്രം. ഇന്ന് (സെപ്‌റ്റംബര്‍ 12) നടക്കുന്ന ജി7 ധനമന്ത്രിമാരുടെ യോഗത്തില്‍ യുഎസ്‌ മുന്നോട്ട് വച്ച നിര്‍ദേശം ചര്‍ച്ച ചെയ്യും.

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമെതിരെ 100 ശതമാനം വരെ തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജി7 രാജ്യങ്ങള്‍ക്ക് മുന്നിലും ഇതേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അമേരിക്കയെ കൂടാതെ ജപ്പാന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, കാനഡ, യുകെ എന്നീ രാജ്യങ്ങളാണ് ജി7ലുള്ളത്.

‘റഷ്യന്‍ എണ്ണ ഇരുരാജ്യങ്ങളും വാങ്ങുന്നതിലൂടെ പുട്ടിന്‍റെ യുദ്ധ യന്ത്രത്തിന് ധനസഹായം നല്‍കുകയാണെന്ന്’ യുഎസ് ട്രഷറി വകുപ്പ് വക്താവ് പറഞ്ഞു. ‘യുക്രെയ്‌ന്‍ ജനതയെ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് ഇത് നയിക്കുന്നത്. യൂറോപ്യന്‍ യൂണിയനോട് നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അവര്‍ ഞങ്ങള്‍ക്കൊപ്പം ചേരും. യുദ്ധം അവസാനിക്കും വരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണം. ജി7 രാജ്യങ്ങളും തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും’ യുഎസ് ട്രഷറി വകുപ്പ് വക്താവ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here