വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിൽ ശാസ്ത്രത്തിൻ്റെ പങ്ക്;

0
39

അക്കാദമി ഫോർ സയൻസ്, ടെക്നോളജി ആൻഡ് കമ്മ്യൂണിക്കേഷൻ (എഎസ്‌ടിസി), നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യ (എൻഎഎസ്ഐ) – തെലങ്കാന എന്നിവ ഈനാടു, ഇടിവി, ഇടിവി ഭാരത് എന്നിവയുമായി സഹകരിച്ചാണ് ദേശീയ കോൺക്ലേവ് സംഘടിപ്പിരിക്കുന്നത്.

ഹൈദരാബാദ്: ‘ലാബ് ടു സൊസൈറ്റി: 2047ൽ വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിൽ ശാസ്ത്ര ആശയവിനിമയത്തിൻ്റെ പങ്ക്’ എന്ന വിഷയത്തിൽ ദേശീയ കോൺക്ലേവ് സംഘടിപ്പിച്ച് ഈനാടു, ഇടിവി, ഇടിവി ഭാരത്. അക്കാദമി ഫോർ സയൻസ്, ടെക്നോളജി ആൻഡ് കമ്മ്യൂണിക്കേഷൻ (എഎസ്‌ടിസി), നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യ (എൻഎഎസ്ഐ) – തെലങ്കാന എന്നിവ ഈനാടു, ഇടിവി, ഇടിവി ഭാരത് എന്നിവയുമായി സഹകരിച്ചാണ് ദേശിയ കോൺക്ലേവ് സംഘടിപ്പിരിക്കുന്നത്.

മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും നാഷണൽ ടിബി എലിമിനേഷൻ പ്രോഗ്രാമിൻ്റെ (എൻടിഇപി) പ്രിൻസിപ്പൽ ഉപദേഷ്‌ടാവും എംഎസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സണുമായ ഡോ. സൗമ്യ സ്വാമിനാഥനും വിശിഷ്‌ടാതിഥികളാണ്. പ്രതിരോധം, ബഹിരാകാശം, ആരോഗ്യം, പോഷകാഹാര മേഖലകളിലെയും ശാസ്ത്ര സാങ്കേതിക മേഖലകളിലെയും പുരോഗതിയെക്കുറിച്ചും അടക്കമുള്ള വിഷങ്ങളിലും ചർച്ചകള്‍ നടക്കും. സുസ്ഥിര ഭാവിക്കായി ശാസ്ത്ര ആശയവിനിമയം എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിലും വിദഗ്‌ധർ സംബന്ധിക്കുന്നു.

ബിഎം ബിർള സയൻസ് സെൻ്ററിലെ ഭാസ്‌കര ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ശാസ്ത്ര അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്നു. ശാസ്ത്രീയ അറിവ് സമൂഹത്തിൽ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനും ദേശീയ വികസനത്തിൽ പങ്കാളികളാകാൻ യുവ തലമുറയെ പ്രാപ്‌തരാക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് എഎസ്‌ടിസി സെക്രട്ടറി സിഎൽ നരസിംഹ റാവു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here