സൗദിയില്‍ വീട് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

0
106

റിയാദ്: സൗദി അറേബ്യയില്‍ വീട് ഇടിഞ്ഞു വീണ് മൂന്ന് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ജിദ്ദയിലെ റുവൈസ് ഡിസ്‍ട്രിക്റ്റിലായിരുന്നു സംഭവം. രാത്രി 10.30ഓടെയാണ് അപകടം സംബന്ധിച്ച് സുരക്ഷാ ഓപ്പറേഷന്‍സ് സെന്ററില്‍ വിവരം ലഭിച്ചതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്‍മാന്‍ അല്‍ ഖറനി പറഞ്ഞു.

അപകടം നടന്ന ഉടൻ സിവില്‍ ഡിഫന്‍സ് സംഘവും രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തി പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. മൂന്ന് നിലകളുണ്ടായിരുന്ന വീടിന്റെ മുകളിലത്തെ നിലയാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 15 പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here