ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റം ( ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം. : ഒരു വാഹനത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോൾ ഡ്രൈവർക്ക് നേരിട്ട് നിരീക്ഷിക്കാൻ കഴിയാത്ത വാഹനത്തിന്റെ ഭാഗമാണ് ബ്ലൈന്റ് സ്പോട്ട് (അന്ധബിന്ദു). വിമാനങ്ങൾ, കാറുകൾ, മോട്ടോർ ബോട്ടുകൾ, കപ്പലുകൾ, ട്രക്കുകൾ മറ്റു പല ഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളിലെല്ലാം ബ്ലൈന്റ് സ്പോട്ടുണ്ട്. പക്ഷെ സൈക്കിളുകൾ, കുതിരകൾ , മോട്ടോർ സൈക്കിളുകൾ ഇവയിലൊന്നും ബ്ലൈന്റ് സ്പോട്ടില്ല. വാഹനങ്ങളുടെ വശങ്ങളിലുള്ള കണ്ണാടിയുടെ ശരിയായ രീതിയിലുള്ള ഉപയോഗത്തിലൂടെ ഇത് പരിഹരിക്കാം. ഒരു വലിയ ട്രക്കിൽ ഡ്രൈവറിന് കാണാൻ സാധിക്കാത്ത ഇടമാണ് നോ സോൺ. മിക്ക അപകടങ്ങളും നടക്കുന്നത് ഈ ഇടത്താണ്.
ഗതാഗതത്തിൽ ഒരു വാഹനത്തിന്റെ ഡ്രൈവറിന് കാണാനാകുന്ന പരമാവതി ഇടത്തേയാണ് ഡ്രൈവർ വിസിബിലിറ്റി എന്ന് പറയുന്നത്. ഇത് അപ്പോഴുണ്ടാകുന്ന കാലാവസ്ഥ, വാഹനത്തിന്റെ രൂപകൽപ്പന എന്നിവയെ സംബന്ധിച്ചിരിക്കുന്നു. വാഹനത്തിന്റെ വിന്റ്ഷീൽഡ്, ഡാഷ്ബോർഡ്, പില്ലറുകൾ എന്നിവയുടെ ഡ്രൈവർ വിസിബിലിറ്റിയെ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ സുരക്ഷിതമായ റോഡ് ഗതാഗതത്തിന് മികച്ച ഡ്രൈവർ വിസിബിലിറ്റി അനിവാര്യമാണ്.
എ-പില്ലറുകൾ (വിന്റ്ഷീൽഡ് പില്ലർ എന്നും അറിയപ്പെടുന്നു.) , സൈഡ് വ്യൂ മിറർ അല്ലെങ്കിൽ ഇന്റീരിയൽ റിയർ വ്യൂ മിറർ എന്നിവ ഡ്രൈവറുടെ കാഴ്ചയെ മറക്കുയാണെങ്കിൽ ബ്ലൈന്റ് സ്പോട്ടുകൾ വാഹനത്തിന് മുൻപിലും വരുന്നു. കൂടാതെ ഡ്രൈവറിന് പിന്നിലുള്ള കാർഗോ, ഹെഡ്റെസ്റ്റുകൾ, പില്ലറുകൾ എന്നിവയുടെ കാഴചയെ കുറക്കുന്നു.
കണ്ണാടികളുടെ ക്രമീകരണത്തിലൂടെ ബ്ലൈന്റ് സ്പോട്ട് ഇല്ലാതാക്കാം. ഇതിലൂടെ പരമാവതി അപകടങ്ങൾക്കുള്ള: പ്രധാനമായും റോഡിലെ ലെയിൻ മാറുമ്പോഴുള്ള; സാധ്യതകൾ കുറക്കാം. ഇത് ആദ്യമായി അവതരിപ്പിച്ചത് ജോർജ് പ്ലാറ്റ്സറായിരുന്നു. 1995 -ൽ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചീനീയേഴ്സ് എന്ന് പേപ്പറിൽ ഇതിനേക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. അതിലൂടെ എല്ലാ ഡ്രൈവിംഗ് ക്ലാസ്സിലും അദ്ദേഹത്തിന്റെ ഈ രീതി പഠിപ്പിക്കുവാൻ തുടങ്ങി, കൂടാതെ ഏറ്റവും മാരകമായ ബ്ലൈന്റ് സ്പോട്ട് ഇല്ലാതാക്കുവാനായി കൂടുതൽ പണച്ചെലവും ഉണ്ടാകുന്നില്ല, ഡ്രൈവർമാർക്ക് അവരുടെ കണ്ണാടികളെ ക്രമീകരിച്ചാൽ മാത്രം മതി എന്നാതിയിരുന്നു ഈ രീതിയുടെ മേന്മ. ഒരു നിശ്ചിത സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ വശങ്ങളിലെ രണ്ട് കണ്ണാടികളേയും അവിശ്യാനുസരണം കാഴയ്ക്ക് അനുയോജ്യമാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. എന്നാൽ ഡ്രൈവർമാർ ഇതിനോട് പൊരുത്തപെടേണ്ടതുണ്ട് . കണ്ണാടികളുടേത് മാത്രമല്ല, തെറ്റായ വാഹന ഡ്രൈവിംഗ് രീതിയും അപകടങ്ങളിലേക്ക് നയിക്കുന്നു. കാരണം അതും ബ്ലൈന്റ് സ്പോട്ടുകൾ സൃഷ്ടിക്കുന്നു.
വാഹനത്തിന് പിന്നിലുള്ള കാഴ്ചകൾ കാണുക സാധാരണഗതിയിൽ അസാധ്യമായിരുന്നു. ഇത് പിന്നിൽ നിന്നുള്ള വാഹനങ്ങൾ ഇടിച്ചുകയറുന്നത് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ വാഹനത്തിന്റെ പിന്നിലേക്ക് വരുന്ന സാഹചര്യങ്ങളെ, ഇടത്തെ കില്ലിംഗ് സോൺ എന്നു പറയുന്നു. റിയർ വ്യൂ മിറർ, സൈഡ് വ്യൂ മിറർ, ഫ്രെസ്നെൽ ലെൻസ്, സോണാർ, പാർക്കിംഗ് സെൻസേഴ്സ്, ബാക്കപ്പ് കാമെറ എന്നിവയിലൂടെ ഇത് പരിഹരിക്കാം. കാറുകളിൽ മുൻപിലോ, വശങ്ങളുടെ കണ്ണാടികളിലൂടെയോ അല്ലാതെ കാണാൻ പറ്റാത്ത ഇടങ്ങളാണ് ബ്ലൈന്റ് സ്പോട്ടുകൾ. റിയർ ക്വാർട്ടർ ബ്ലൈന്റ് സ്പോട്ടുകൾ സാധാരണയായ ഒന്നാണ്. ഇതിൽ കാറിന്റെ വശങ്ങളിലെ ചില ഇടങ്ങൾ കാണില്ല. വശത്തു ള്ള റോഡിലെ ലൈനുകളിലെ കാറുകൾ ഇത്തരം ഇടങ്ങളിലേക്ക് മാറുമ്പോൾ അവയെ സാധാരണ രീതിയിൽ കണ്ണാടികൾ ഉപയോഗിച്ച് കാണാനാകില്ല. റിയർ ക്വാർട്ടർ ബ്ലൈന്റ് സ്പോട്ടുൾ
- വലിയ കാഴ്ചകളുള്ള കണ്ണാടികൾ ഉപയോഗിച്ച് കുറക്കാം.
- വശങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കണ്ണാടികൾക്ക് പുറമെ കാറുകളുടെ പ്രത്യേക ഭാഗത്തെ, അതായത് അത്തരം ബ്ലൈന്റ് സ്പോട്ടുകളെ കാണാൻ സാധിക്കുന്ന ചെറിയ കണ്ണാടികൾ വശങ്ങളുടെ കണ്ണാടികൾക്ക് മീതെ ഘടിപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാം. തല പുറത്തേക്കിട്ട് നീരീക്ഷിക്കാം.
ഉയർന്ന സീറ്റിംഗ് പോയന്റുള്ള വാഹനങ്ങളുടെ വശങ്ങൾ, മുൻവശം, എന്നിവ കാണാനാകില്ല. ഇതും ബ്ലൈന്റ് സ്പോട്ട് എന്നാണ് അറിയപ്പെടുന്നത്.
ബ്ലൈൻഡ് സ്പോട്ട് മിറർ
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് കാണാൻ കഴഴിയാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്പോട്ടുകൾ (Blind Spots). കാറുകൾ, ട്രക്കുകൾ ബസുകൾ തുടങ്ങിയ വലിയ വാഹനങ്ങളിൽ ഈ ബ്ലൈൻഡ് സ്പോട്ടുകൾ വളരെ വലുതായിരിക്കുക്കും. ഇത് റോഡിൽ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കരിക്കാൻ സഹായിക്കുന്ന ഒന്നാണ് ബ്ലൈൻഡ് സ്പോട്ട് മിററുകൾ. സാധാരണ മിററുകൾകകൾക്ക് പുറമെ വാഹനത്തിന്‍റെ സൈഡ് മിററുകളിൽ ഘടിപ്പിക്കുന്ന ചെറുതും വളഞ്ഞതുമായ കോൺവെക്സ് കണ്ണാടിയാണ് ബ്ലൈൻഡ് സ്പോട്ട് മിറർ. ഈ മിററുകൾ കൂടുതൽ കാഴ്ചാപരിധി നൽകുന്നതുകൊണ്ട് ഡ്രൈവർക്ക് ബ്ലൈൻഡ് സ്പോട്ടുകളിൽ മറഞ്ഞിരിക്കുന്ന മറ്റ് വാഹനങ്ങളെയോ കാൽനടയാത്രക്കാരെയോ കാണാൻ സാധിക്കും.
പ്രവർത്തന രീതി:
- വാഹനത്തിൻ്റെ പിൻഭാഗത്തുള്ള ബമ്പറുകളിലും സൈഡ് മിററുകളിലും സെൻസറുകൾ സ്ഥാപിച്ചിരിക്കും.
- ഈ സെൻസറുകൾ റഡാർ അല്ലെങ്കിൽ അൾട്രാസോണിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്ലൈൻഡ് സ്പോട്ട് ഏരിയയിലുള്ള വാഹനങ്ങളെ തിരിച്ചറിയുന്നു.
- അപകടസാധ്യത കണ്ടെത്തിയാൽ, ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാനായി സൈഡ് മിററിലോ ഡാഷ്ബോർഡിലോ ഒരു ലൈറ്റ് മിന്നുകയോ ശബ്ദസന്ദേശം നൽകുകയോ ചെയ്യും.
- ഡ്രൈവർ മുന്നറിയിപ്പ് അവഗണിച്ച് ലൈൻ മാറുമ്പോൾ, സിസ്റ്റം കൂടുതൽ ശക്തമായ മുന്നറിയിപ്പ് നൽകും.
ഈ സംവിധാനം ഡ്രൈവർമാർക്ക് അധിക സുരക്ഷ നൽകുന്നു. എന്നാൽ, ബ്ലൈൻഡ് സ്പോട്ടുകൾ ഒഴിവാക്കാൻ കണ്ണാടികൾ ശരിയായി ക്രമീകരിച്ച് ഉപയോഗിക്കേണ്ടതും ഡ്രൈവർമാർ തല തിരിച്ച് നോക്കി ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്.
ബ്ലൈൻഡ് സ്പോട്ട് മിററുകളുടെ ഉപയോഗങ്ങൾ :
ബ്ലൈൻഡ് സ്പോട്ടുകൾ കാരണം സംഭവിക്കാവുന്ന അപകടങ്ങൾ വലിയ അളവിൽ കുറക്കാൻ സഹായിക്കുന്നു.
വാഹനം ഒരു ലൈനിൽ നിന്ന് മറ്റൊരു ലൈനിലേക്ക് മാറ്റുമ്പോൾ, ബ്ലൈൻഡ് സ്പോട്ട സ്പോട്ടിൽ വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്താൻ ഈ മിററുകൾ സഹായിക്കുന്നു.
ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ബ്ലൈൻഡ് സ്പോട്ട് മിററുകൾ മിററുകൾ വഴി പിന്നിലുള്ള വസ്തുക്കളെയും തടസ്സങ്ങളെയും വ്യക്തമായി കാണാൻ കാണാൻ സാധിക്കും.







