ടെൻഷൻ! അതിരു കടക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണം; മനസിനെ ശാന്തമാക്കിയാൽ ഗുണങ്ങളേറെ

0
47

ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടെങ്കിലേ ആരോഗ്യകരമായ ജീവിതം നയിക്കാനാകൂ. മാനസിക പിരിമുറുക്കവും ഉത്‌കണ്‌ഠയും കുറക്കാൻ ദൈനംദിന ജീവിതശൈലിയിൽ ഈ മാറ്റങ്ങള്‍ വരുത്തി നോക്കൂ.

കെ ഒരു വെപ്രാളം, ടെൻഷൻ കാരണം ഒന്നും ഒന്നും ചെയ്യാൻ പറ്റുന്നില്ല’. പലരുടേയും പ്രശ്‌നമാണിത്. ടെൻഷനും ഉത്‌കണ്‌ഠയും കാരണം ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ കഴിയാത്തവരും ഇൻ്റർവ്യൂകളിലും പരീക്ഷകളിലും പരാജയപ്പെട്ടു പോകുന്നവരും നമുക്കിടയിലുണ്ട്. ജീവിതരീതിയിൽ അൽപമൊന്നു ശ്രദ്ധിച്ചാൽ മതി. മനസ് ഏകാഗ്രമാക്കാനും വിജയങ്ങള്‍ വരുതിയിലാക്കാനും നിങ്ങള്‍ക്കും സാധിക്കും.

മനസിനെ നിയന്ത്രണത്തിലാക്കാനുള്ള വഴികളിതാ…

നല്ല ഉറക്കം

നല്ലതും സുഖകരവുമായ ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും നമ്മൾ നേരിടേണ്ടി വരും. അത് നമ്മുടെ ഏകാഗ്രതയെയും ശ്രദ്ധയെയും ബാധിക്കും. എന്നാൽ ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകൾകൊണ്ടോ മാനസിക പിരിമുറക്കംകൊണ്ടോ പലർക്കും നല്ല രീതിയിലുള്ള ഉറക്കം ലഭിക്കുന്നില്ല.

ഇങ്ങനെ ഉറക്കം കളയുന്നതിനും അതിൻ്റേതായ അനന്തരഫലങ്ങൾ ഉണ്ടാവും. ഒരു മനുഷ്യൻ ശരാശരി 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് വിദഗ്‌ധർ പറയുന്നത്. വെറുതേ ഉറങ്ങിയാൽ മാത്രം പോര, അത് എപ്പോൾ ഉറങ്ങുന്നു എന്നതിലും കാര്യമുണ്ട്. അതേസമയം 7-9 മണിക്കൂർ ഉറങ്ങിയാലും നല്ല ഉറക്കം കിട്ടാത്തത് പോലെ ഉന്മേഷ കുറവ് അനുഭവപ്പെടുന്നവരും ഉണ്ട്.

നല്ല ഉറക്കം കിട്ടാനുള്ള മാർഗങ്ങൾ

  • എല്ലാ ദിവസവും ഒരു കൃത്യമായ സമയം ഉറങ്ങാനായി കണ്ടെത്തുക. പരമാവധി ആ സമയത്ത് തന്നെ ഉറങ്ങാനും ശ്രമിക്കുക.
  • വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
  • ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കാതിരിക്കുക
  • കാപ്പി, ചായ എന്നീ നാഡിവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന പാനീയങ്ങൾ വൈകുന്നേരത്തിന് ശേഷം ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
  • മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
  • ഉറക്കം വരുന്നിലെങ്കിലും വെറുതെ കണ്ണടച്ച് കിടക്കാൻ ശ്രമിക്കുക.

സോഷ്യൽ മീഡിയയുടെ ഉപയോഗം കുറക്കുക

ചെറുപ്പക്കാർ മുതൽ വാർധക്യമായവർ വരെ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ലോകത്താണ്. ഒരുപാട് ഗുണങ്ങൾ സോഷ്യൽ മീഡിയക്ക് ഉണ്ടെങ്കിലും അതു പോലെ തന്നെ ദോഷങ്ങളുമുണ്ട്. സോഷ്യൽ മീഡിയ മസ്‌തിഷ്‌കത്തിൽ ചെലുത്തുന്ന സ്വാധീനം പല ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാവുന്നുണ്ട്.

യാഥാർഥ്യ ബോധത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. ചുറ്റും നടക്കുന്ന പലകാര്യങ്ങളിലും നാം ബോധവാൻമാരല്ല. മറിച്ച് സോഷ്യൽ മീഡിയ തീർക്കുന്ന മായാവലയത്തിലാണ് പലരും ഇന്ന് ജീവിക്കുന്നത്. അതുപോലെ തന്നെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം ഓർമ കുറവ് ഉണ്ടാക്കുന്നുവെന്നും ഗവേഷണങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here