കിസാൻ കാർഡ് ഉള്ള കർഷകർക്ക് വിള ഇൻഷുറൻസ് ഉറപ്പാക്കി കേന്ദ്ര കൃഷി മന്ത്രാലയംകേരളത്തിൽ 45 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും
കാർഷിക വായ്പ എടുത്ത കർഷകർ വിള ഇൻഷുറൻസ് എടുത്തിട്ടില്ലെങ്കിലും കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം ‘
വായ്പ എടുക്കുന്ന കർഷകരെ ഇൻഷുറൻസ് കവറേജിന്റെ കീഴിൽ കൊണ്ടുവരേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ് അങ്ങനെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ബാങ്കുകൾക്കാണന്ന വ്യവസ്ഥ കേന്ദ്ര കൃഷി മന്ത്രാലയം കൊണ്ടുവന്നു. ഇത് സംബന്ധിച്ച എല്ലാ ബാങ്ക് മേധാവികൾക്കും , നബാർഡിനും.
കേന്ദ്ര കൃഷിമന്ത്രാലയം ജൂലൈ 28ന് നേരിട്ട് കത്തയച്ചു ഇത് കേരളത്തിലെ കാർഷികമേഖലയിൽ ഉള്ളവർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുക വിള ഇൻഷ്വറൻസിൽ ഉൾപ്പെടാത്ത കർഷകർ കൂടുതൽ ഉള്ളത് കേരളത്തിലാണ് ‘
45 ലക്ഷത്തോളം കർഷകർ കേരളത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് എടുത്തിട്ടുണ്ട് എന്നാൽ 2025ലെ ഇൻഷുറൻസ് പരിധിയിൽ പന്തീരായിരം പേർ മാത്രമേ ഉൾപ്പെട്ടിട്ടുള്ളു എന്നാണ് കൃഷിമന്ത്രാലയത്തിന്റെ കണക്ക് .
കെ. സി .സി അക്കൗണ്ട് ഉള്ള മുഴുവൻ കർഷകരെയുംവിള ഇൻഷുറൻസ് പദ്ധതിയിൽ ബാങ്കുകൾ അംഗങ്ങളായി ചേർക്കണമെന്നാണ് വ്യവസ്ഥ വായ്പ എടുക്കുന്ന ഘട്ടത്തിൽ തന്നെ കേന്ദ്രസർക്കാരിൻ്റെ പോർട്ടലിൽ ഇൻഷുറൻസ് വിവരം കൂടി നൽകണം ഇതിൽ ബാങ്കുകൾ വീഴ്ച വരുത്തിയപ്പോൾ കർഷകർക്ക് നേരിട്ട് ഇൻഷുറൻസ് രജിസ്റ്റർ ചെയ്യാൻ കൃഷിമന്ത്രാലയം അനുമതി നൽകിയിരുന്നു.
ഇങ്ങനെ ചെയ്യുന്ന കർഷകർ വായ്പ എടുക്കുമ്പോൾ ഇൻഷുറൻസിൽ ബാങ്ക് ചേർക്കേണ്ടതില്ലെന്ന് ഫോറം നൽകിയാൽ (ഓപ്ഷൻ ഔട്ട്) മതിയായിരുന്നു ഇത് മറയാക്കി കേരളത്തിലെ ബാങ്കുകൾ വായ്പ അപേക്ഷക്കൊപ്പം ഓപ്ഷൻ ഔട്ട് ഫോം കൂടി കർഷകരിൽ നിന്ന് ഒപ്പിട്ട് വാങ്ങുന്നുണ്ടെന്നാണ് നേരിട്ട് വാങ്ങുന്നുണ്ടെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം നേരിട്ട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 45 ലക്ഷം കർഷകരാണ് ഉള്ളത് 27 തരം വിളകളാണ് ഇൻഷുറൻസ് പരിധിയിൽ വരുന്നത്. റബർ, തെങ്ങ്, മഞ്ഞൾ, വാഴ ,പച്ചക്കറി, മാവ് ,പൈനാപ്പിൾ, കുരുമുളക്, ഉൾപ്പെടെ ഉള്ള വിളകളാണ് ഇതിൽ വരിക. 2016 മുതൽ 6000 കോടി രൂപയാണ് പദ്ധതിയിലൂടെ കേന്ദ്ര കൃഷിമന്ത്രാലയം വിതരണം ചെയ്തത് എന്നാൽ ഇതിൽ എത്രയോ ഇരട്ടിയാണ് നഷ്ടത്തിന്റെ കണക്ക്.
ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടാത്തതുമൂലം അവർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല ഈ പദ്ധതിയിൽ ചേരാനുള്ളതീയതി ആഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്.









