ഡൽഹി : കൊവിഡിനെ തുടർന്ന് മാറ്റിവച്ച യുജിസി നെറ്റ് അടക്കമുള്ള ഏഴ് പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു. നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതൽ 18 വരെയും 21 മുതൽ 25 വരെയുമായി നടത്തും. ഡൽഹി സർവ്വകലാശാല പ്രവേശന പരീക്ഷ അടുത്ത മാസം ആറ് മുതൽ പതിനൊന്ന് വരെ നടക്കും.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷൻ ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ...