മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും.ഇപ്പോഴിതാ താരദമ്പതികളുടെ ആറാം വിവാഹ വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. 2014ലായിരുന്നു ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായത്.
താരദമ്പതികളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. നസ്രിയ അഭിനയ രംഗത്ത് ഇല്ലാതിരുന്ന സമയത്തും ഫഹദ് മോളിവുഡിലെ മുന്‍നിര നായകനായി തിളങ്ങിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും ട്രാന്‍സ് എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചു.ഫഹദിനും നസ്രിയയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തുന്നുണ്ട്.