കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും ഇടിവാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായി.
ബുധനാഴ്ച ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 1,360 രൂപയുടെ ഇടിവാണു ഉണ്ടായത്. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണു ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.