ഷിഗെല്ല ഒരു പകർച്ചവ്യാധിയാണ്. ഷിഗെല്ല ബാക്ടീരിയകൾ ഷിഗെല്ലോസിസ് എന്ന അണുബാധയ്ക്ക് കാരണമാകുന്നു. ഷിഗെല്ല അണുബാധയുള്ള മിക്ക ആളുകൾക്കും വയറിളക്കം (ചിലപ്പോൾ രക്തരൂക്ഷിതമായത്), പനി, വയറുവേദന എന്നിവയുണ്ട്. രോഗലക്ഷണങ്ങൾ സാധാരണയായി അണുബാധയ്ക്ക് ശേഷം 1-2 ദിവസത്തിനുള്ളിലോ അല്ലെങ്കിൽ 7 ദിവസം കഴിഞ്ഞോ ആരംഭിക്കുന്നു.
അബദ്ധവശാൽ ഷിഗെല്ല ബാക്ടീരിയ നിങ്ങളുടെ ഉള്ളിൽ കടന്നാൽ അണുബാധ ഉണ്ടാകുന്നു. സാധാരണയായി ഒരു വ്യക്തിയുടെ മലത്തിൽ നിന്നാണ് ചെറിയ അളവിൽ ബാക്ടീരിയകൾ ഉണ്ടാകുന്നത്. ഷിഗെല്ല ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുകയും, അവരിൽ നിന്നും ബാക്ടീരിയകൾ നമ്മുടെ ഉള്ളിലേക്ക് കടക്കുകയും ചെയ്യുമ്പോൾ ഷിഗെല്ല ബാധിക്കുന്നു. ഉദാഹരണത്തിന്, കുട്ടികളുടെ ഡയപ്പർ മാറ്റിയതിനു ശേഷം വേണ്ടത്ര രീതിയിൽ കൈ കഴുകാതിരുന്നാൽ ഷിഗെല്ല പകരാൻ സാധ്യതയുണ്ട്. മലിനമായ ഭക്ഷണത്തിലൂടെയോ, അല്ലെങ്കിൽ ശുദ്ധമല്ലാത്ത വെള്ളം കുടിക്കുകയോ, മലിനമായ വെള്ളത്തിൽ നീന്തുകയോ ചെയ്താൽ ഷിഗെല്ല ബാക്ടീരിയ കടന്നുപിടിക്കാൻ സാധ്യതയേറെയാണ്.
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഷിഗെല്ല അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്, എന്നാൽ ഏത് പ്രായത്തിലും ഇത് സംഭവിക്കാം. ഒരു മിതമായ കേസ് സാധാരണയായി ഒരാഴ്ചയ്ക്കുള്ളിൽ സ്വയം മാറിയേക്കാം. ചികിത്സ ആവശ്യമുള്ളപ്പോൾ, ഡോക്ടർമാർ സാധാരണയായി ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നു.