റിയാദ്: സൗദി അറേബ്യയിലെ ഒൻപത് വ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വിൽപ്പനശാലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബ്യത്തിൽ. പ്രധാനപ്പെട്ട ഒന്പത് വ്യാപാര മേഖലകളിലാണ് പുതുതായി സൗദിവൽക്കരണം നടപ്പിലാക്കുന്നത്.
ഓഗസ്റ്റ് 20 മുതൽ ഒന്പത് വ്യാപാര മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് മാനവശേഷി -സാമൂഹ്യ വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കാപ്പി, ചായ, മിനറൽ വാട്ടർ, ശീതള പാനീയങ്ങൾ തുടങ്ങിവ വിൽക്കുന്ന സ്ഥാപനങ്ങൾ, പച്ചക്കറികളും പഴവർഗ്ഗങ്ങളും ഈന്തപ്പഴവും വിൽക്കുന്ന കടകളും പുതിയ സ്വദേശിവൽക്കരണ പട്ടികയിൽപ്പെടും. കൂടാതെ ധാന്യങ്ങൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.
ആഡംബര വസ്തുക്കൾ, കരകൗശല വസ്തുക്കൾ, കളിക്കോപ്പുകൾ, ഇറച്ചി, മത്സ്യം, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, ശുചീകരണ വസ്തുക്കൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിലും ഓഗസ്റ്റ് 20 മുതൽ സ്വദേശിവൽക്കരണം നിർബന്ധമാണ്.