സാംസ്കാരിക പൈതൃകവും ചരിത്രവും പ്രതിപലിപ്പിക്കുന്നതാണ് നമ്മുടെ പുരാതന നഗരങ്ങൾ.

0
38

സമ്പന്നമായ സംസ്കാരത്താലും ശക്തമായ പൈതൃകവും പേറുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തുള്ള പല പുരാതന നഗരങ്ങളും ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെയും, മതപരവും, രാഷ്ട്രീയപരവും, സാംസ്കാരികവുമായ വളർച്ചയെയും എടുത്തു കാണിക്കുന്നതാണ്. ഇന്ത്യയിൽ 40-ഓളം യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. 32 സാംസ്കാരികവും 7 പാരിസ്ഥിതികവും 1 സമ്മിശ്രവുമാണ് ഇവിടെയുള്ളത്. പൈതൃകത്താൽ സമ്പന്നമായ ചില പട്ടണങ്ങൾ പരിചയപ്പെടാം.

വാരാണസി (കാശി)

കാശി വിശ്വനാഥ ക്ഷേത്രം തുറന്ന് ഒരു മാസത്തേക്ക് ആഘോഷിക്കാൻ വാരണാസി
ഏറ്റവും പഴക്കമുള്ള നഗരങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശിലുള്ള വാരാണസി. ഏകദേശം 3,000 വർഷത്തിലധികം പഴക്കമുള്ളതാണ് ഈ നഗരം. ഹിന്ദു ആധ്യാത്മിക ഗ്രന്ധങ്ങളിൽ അടക്കം കാശി എന്ന വാരാണാസിയേക്കുറിച്ച് പറയുന്നുണ്ട്. പുണ്യ നദിയായ ഗംഗയുടെ തീരത്താണ് ഈ പൗരാണിക നഗരമുള്ളത്. അതിന്റെ ഘാട്ടുകൾക്കും കാശി വിശ്വനാഥ ക്ഷേത്രത്തിനും പേരുകേട്ടതാണ് ഈ നഗരം.

മധുരൈ

വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍ | Travel to Madurai Meenakshi Temple | വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ ...
മൂന്നാം നൂറ്റാണ്ട് മുതൽ പ്രസിദ്ധമായ നഗരമാണ് തമിഴ്നാട്ടിലെ മധുരൈ. അതിന് പുറമെ, പ്രശസ്തമായ മധുരൈ മീനാക്ഷി ക്ഷേത്രവും തമിഴ് സാഹിത്യത്തിന്റെയും ദ്രാവിഡ വാസ്തുവിദ്യയുടെയും കേന്ദ്രമായാണ് ഈ ക്ഷേത്രത്തെ കാണുന്നത്. മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് പുറമെ, തിരുമലൈ നായ്ക്കർ മഹലും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

മധ്യപ്രദേശിലെ ഉജ്ജയിൻ സന്ദർശിക്കേണ്ട സ്ഥലം - വാർത്ത
സപ്ത പുരി അഥവാ ഏഴ് പ്രധാന നഗരങ്ങളിൽ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജയിൻ നഗരം. ഗുപ്ത കാലഘട്ടത്തിൽ ഉജ്ജയിൻ വ്യാപാരത്തിന്റേയും പഠനത്തിന്റേയും ജ്യോതിശാസ്ത്രത്തിന്റെയും ഒരു പ്രധാന കേന്ദ്രമായിരുന്നു ഇത്. മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രവും കുംഭമേള ഉത്സവവും ഇവിടെ നടക്കുന്നതാണ്.

പാടലീപുത്ര (പറ്റ്ന)

പട്ന - വിക്കിവാൻഡ്
ബിസിഇ അഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ പാടലീപുത്രം മഗധ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. പിന്നീട്, മൗര്യ, ഗുപ്ത സാമ്രാജ്യങ്ങളുടെ തലസ്ഥാനമായി ഇത് ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമായിരുന്നു. അശോകൻ തൂണുകൾ (80 തൂണുകളുള്ള ഹാൾ), സമീപത്തുള്ള നളന്ദയുടെ അവശിഷ്ടങ്ങൾ, ബുദ്ധമത ബന്ധങ്ങൾ എന്നിവ ഇതിനെ ആദ്യകാല ഇന്ത്യൻ നാഗരികതയുടെ കളിത്തൊട്ടിലാക്കി മാറ്റുന്നു. നിലവിൽ ബിഹാറിലെ പറ്റ്നയാണ് മുൻപ് പാടലീപുത്രം എന്നറിയപ്പെടുന്നത്.

പുഷ്കർ

20 Places to Visit in Pushkar in 2025
ബ്രഹ്മ ക്ഷേത്രം ഉൾപ്പെടെ അഞ്ഞൂറിലധികം ക്ഷേത്രങ്ങൾക്ക് പേരുകേട്ട കേന്ദ്രമാണ് രാജസ്ഥാനിലെ പുഷ്കർ. ആത്മീയ, സാംസ്കാരിക പാരമ്പര്യങ്ങളുള്ളതുമാണ് ഈ നഗരം. വർഷന്തോറും നടക്കുന്ന ഒട്ടകമേളയും നൂറ്റാണ്ടുകളുടെ ഭക്തി സംഗീതവും വ്യാപാര സംസ്കാരവും ഇതിന്റെ പൈതൃകത്തിൽ ഉൾപ്പെടുന്നതാണ്.

ഹംപി

ചരിത്ര ശേഷിപ്പുകള്‍ തേടി ഹംപിയിലേക്ക് പോകാം... കാണാൻ ഏറെയുണ്ട് - You can go to Hampi in search of historical remains there is a lot to see travel - Malayalam News
ഒരുകാലത്ത് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ഇന്ന് ഹംപി യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമാണ്. വിരൂപാക്ഷ ക്ഷേത്രം, വിജയ വിട്ടാല ക്ഷേത്രം, റോയൽ എൻക്ലോഷർ എന്നിവയുൾപ്പെടെയുള്ള നിരവധി പുരാതന ശേഷിപ്പുകൾ ഇവിടെയുണ്ട്. ഉത്തരകർണാടകയിൽ തുംഗഭദ്ര നദിയുടെ തെക്കൻ തീരത്താണ് ഈ പുരാതന നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടെ കാണപ്പെടുന്ന വിസ്മയകരമായ ശില്പങ്ങളും ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, പുരാതന നഗരത്തിന്റെ മഹത്വം ഓർമ്മിപ്പിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here