രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കില്‍ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1.എരുവേറിയ ഭക്ഷണങ്ങള്‍ : എരുവേറിയ ഭക്ഷണങ്ങള്‍ രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇത് ഉറക്കത്തെയും തടസപ്പെടുത്താം. അതിനാല്‍ രാത്രി പരമാവധി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
2. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ : എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ചിലരില്‍ ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം.
3. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ : പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാനും അതുപോലെ ഉറക്കം തടസപ്പെടാനും കാരണമാകും.
5. ചോക്ലേറ്റ് : രാത്രി ചോക്ലേറ്റ് കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാനും ഉറക്കം തടസപ്പെടാനും കാരണമാകും.
6. ഓറഞ്ച് : രാത്രി ഓറഞ്ച് കഴിച്ചാല്‍, ഇവയിലെ ആസിഡ് സാന്നിധ്യം മൂലം ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ രാത്രി ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
7. നാരങ്ങ : നാരങ്ങയും രാത്രി കഴിക്കുന്നത് ചിലര്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകാം. ഇതും ഉറക്കത്തെ തടസപ്പെടുത്താം.
8. ചായ, കോഫി : രാത്രി ചായ, കോഫി തുടങ്ങിയവ കുടിക്കുന്നതും ചിലരില്‍ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.