തിരുവനന്തപുരം: ശമ്പളം നിഷേധിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. തടഞ്ഞുവച്ച ശമ്പളം ലഭിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്.
തസ്തികയിൽ വ്യക്തത വരുത്തുകയും ശമ്പള സ്കെയിൽ നിർണയിച്ച് സർവ്വീസ് ചട്ടങ്ങൾ നടപ്പാക്കണമെന്നുമാണ് ജൂനിയർ ഡോക്ടർമാരുടെ ആവശ്യം. കൊവിഡ് കാലത്തെ കനത്ത ജോലിഭാരം പേറി തൊഴിലെടുക്കുന്ന തങ്ങൾ കടുത്ത വിവേചനവും ചൂഷണവുമാണ് നേരിടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.