സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് ആക്രമണം നടക്കുന്നു; കെ മുരളീധരന്‍

0
105

ഇടുക്കി: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്ത് രണ്ട് രീതിയിൽ ആക്രമണം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഒന്ന് മുഖ്യമന്ത്രി നേരിട്ട് ആക്രമിക്കുകയാണ്. കൂടാതെ സഖാക്കള്‍ സൈബര്‍ ഇടത്തിലൂടെ ആക്രമിക്കുകയാണെന്നും മുരളീധരന്‍ ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തിൽ തുടർ ഭരണം പ്രവചിച്ച ചാനലിൽ ഇന്ന് സി പി എം പ്രതിനിധികൾ ചർച്ചക്ക് പോകുന്നില്ലെന്നും എംപി പറഞ്ഞു. പത്തനംതിട്ടയിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ കുടുംബത്തിന് നീതി കിട്ടണം. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here