മൂന്നാർ: രാജമല പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഒമ്പതു വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. എട്ട് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. സ്ഥലത്ത് ഇനിയും തിരച്ചിൽ തുടരും.