ഇന്ത്യയിലെ സ്ത്രീകൾ യുദ്ധ സമാനമായ കാര്യങ്ങളിലൂടെ കടന്ന് പോകുന്നുവെന്ന് സിപിഐ നേതാവ് ആനി രാജ. നിയമങ്ങൾക്ക് ഒരു സ്ഥാനവുമില്ലാതെ ചവിട്ടി കൊട്ടയിൽ ഇടുന്നു. അഭിമാനമുയർത്തിയ ഗുസ്തിതാരങ്ങൾ മാസങ്ങളോളം പരാതിയുമായി നടന്നിട്ടും യാതൊരു നീതിയും കിട്ടാതെ വന്നു. ഇങ്ങനെ തെരുവിലേയ്ക്ക് ഇറങ്ങിയ അവർക്ക് ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നതിന് പൊലീസ് മടിച്ചു നിന്നു. മണിപ്പൂർ ഒരു ഭാഗത്തു കത്തുമ്പോൾ യൂണിഫോം സിവിൽ കോഡ് ചർച്ച ചെയ്യുന്നു. ഇത്തരത്തിൽ ഉള്ള കാര്യങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം. മുസ്ലിം സമുദായത്തെ മാത്രമല്ല ഇവ ബാധിക്കുന്നതെന്നും നിരവധി ആളുകളെ ഇത് ബാധിക്കുമെന്ന് ആനി രാജ പ്രതികരിച്ചു.
2024 ൽ വരുന്ന തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് കൊണ്ട് നടത്തുന്ന കാര്യങ്ങളാണിത്. 10 ഓട്ട് രണ്ട് സീറ്റ് എന്ന് മുൻപിൽ കണ്ട് കൊണ്ട് ഇത്തരം കാര്യങ്ങൾ നടത്തരുത്. പൊതിക്കാത്ത തേങ്ങപ്പോലെ യൂണിഫോം സിവിൽ കോഡ് കൊണ്ട് വരുന്നു. യൂണിഫോം സിവിൽ കോഡ് ബിജെപി കൊണ്ട് വരുന്നു എന്നത് കൊണ്ടല്ല എതിർക്കുന്നത്. കോമൺസെൻസ് ഉണ്ടെങ്കിൽ ഒരു ഡ്രാഫ്റ്റ് ജനങ്ങൾക്ക് മുൻപിൽ വെയ്ക്കും. സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ടാകുമെന്ന് പറയുന്നത് ഒരു ഡ്രാഫ്റ്റ് ഇല്ലാതെയാണ് എങ്ങനെ വിശ്വസിക്കണം. ഇവിടെ വിശദമായ ചർച്ചകൾ വേണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.
ദേശീയ മഹിളാ ഫെഡറേഷന്റെ സംഘം മണിപ്പൂർ സന്ദർശിച്ചിരുന്നു. രണ്ട് കമ്മ്യൂണിറ്റിക്ക് ഇടയിൽ പ്രശ്നങ്ങൾ നടക്കുന്ന കാര്യങ്ങൾ അവിടെ മാസങ്ങൾക്ക് മുൻപ് മുതൽ നടന്നിരുന്നു. സ്പർദ വർധിപ്പിക്കാൻ ഉള്ള കാര്യങ്ങൾ ഓരോ ദിവസവും നടന്നു വരുന്നു. കേന്ദ്ര ഗവണ്മെന്റിന് ഇതിന് വലിയൊരു റോൾ ഉണ്ട്. മണിപ്പൂരിൽ ഇനി വലിയ ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന് ആനി രാജ കൂട്ടിച്ചേർത്തു.