ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിനായി പോരാടാൻ അതിനെ നയിക്കേണ്ടതില്ലന്നും പാർട്ടിക്കായി പ്രവർത്തിച്ചാൽ മതിയെന്നും രാഹുൽ വ്യക്തമാക്കി.
രാഹുലിന്റെ നിലപാടിനോട് യോജിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടത്. നേതൃത്വത്തിലേക്ക് വരാൻ കഴിവുള്ള നിരവധി പേർ പാർട്ടിയിൽ ഉണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് ഇരുവരുടെയും പരാമർശം.