ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ, രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 27,67,274 ആയി ഉയർന്നു.
24 മണിക്കൂറിനിടെ മരിച്ചത് 1,092 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണങ്ങൾ 52,889 ആയി. 20,37,871 പേർക്ക് രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.