ആശാ പ്രവർത്തകരുടെ രാപകൽ ‌സമരയാത്ര ഇന്ന് ആരംഭിക്കും

0
5

സംസ്ഥാന സർക്കാരിനെതിരെയുള്ള ആശാ പ്രവർത്തകരുടെ പുതിയ സമരം ഇന്ന് മുതൽ.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ളരാപകൽ സമരയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ആരംഭിക്കും.

ഡോ.ആസാദ് ആണ് ഉത്ഘാടനം ചെയ്യുന്നത്. കാസർകോട് ജില്ല സ്വാഗതസംഘം ചെയർമാൻ വി.കെ.രവീന്ദ്രൻ അധ്യക്ഷത വഹിക്കും.

14 ജില്ലകളിലൂടെയും കടന്ന പോകുന്ന സമരയാത്ര 45 ദിവസത്തിന് ശേഷം തിരുവനന്തപുരത്ത് സമാപിക്കും

സമരയാത്രയുടെ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ആണ്

ഇത് കൂടാതെ സെക്രട്ടേറിയറ്റിനു മുന്നിലെ രാപകൽ സമരവും തുടരുമെന്ന് പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ യാത്രയ്ക്ക് ബദിയടുക്ക, കുറ്റിക്കോൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here