എനിക്ക് അറിയുന്നത് വികസന രാഷ്ട്രീയം; വി ഡി സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

0
19

മലയാളവും കേരള രാഷ്ടീയവും അറിയില്ലെന്ന വി ഡി സതീശൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതി കാണിച്ച് തനിക്ക് പരിചയമില്ല. എനിക്ക് കേരള രാഷ്ട്രീയം അറിയില്ലന്ന് പറഞ്ഞത് സത്യം.

എനിക്ക് ആ രാഷ്ട്രീയം പഠിക്കാൻ താൽപര്യമില്ല. എനിക്ക് മുണ്ട് ഉടുക്കാനുമറിയാം മടക്കി കുത്താനുമറിയാം. മലയാളം പറയാനുമറിയാം മലയാളത്തിൽ തെറി പറയാനും അറിയാം. എനിക്ക് അറിയുന്നത് വികസന രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി.

ഇന്ത്യ പാക്കിസ്താന് മറുപടി കൊടുക്കുന്നതില്‍ വി ഡി സതീശന് എന്താണ് ഇത്ര കുഴപ്പമെന്ന രാജീവ് ചന്ദ്രശേഖരന്റെ പരാമര്‍ശത്തിനായിരുന്നു വി ഡി സതീശന്റെ മറുപടി. രാജീവ് ചന്ദ്രശേഖരന് കേരളം എന്താണെന്ന തിരിച്ചറിവില്ല.

താന്‍ പറഞ്ഞത് അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി അദ്ദേഹം കാണിച്ചില്ല. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്‌നം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here