ഇന്നും കുതിച്ചുകയറി സ്വർണവില

0
8
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലയിൽ റെക്കോഡ‍് കുതിപ്പ്. ഇന്ന് ഗ്രാമിന് 185 രൂപ വർധിച്ച് 8745 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് 1480 രൂപ വർധിച്ച് 69,960 രൂപയിലെത്തി. സ്വർണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇത്. വ്യാഴാഴ്ച പവന് 2160 രൂപ വര്‍ധിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് മാത്രം 3640 രൂപയാണ് പവന് വർ‌ധിച്ചത്. മൂന്നുദിവസത്തിനിടെ മാത്രം സ്വർണവില പവന് 4160 രൂപയാണ് ഉയർന്നത്.

വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികം വർധിച്ചിരുന്നു. ഇന്ന് അന്താരാഷ്ട്ര സ്വർണവില ഔൺസിന് 3216 ഡോളറാണ്.

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നികുതി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം സ്വർണവില താഴേക്ക് വീണിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2,680 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് മൂന്നുദിവസം കൊണ്ട് 4160 രൂപ വർധിച്ചത്. ഇക്കണക്കിന്  പോയാൽ ഈ വർഷം തീരുംമുൻപേ പവന് ഒരു ലക്ഷം രൂപ വില കടന്നേക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here