സര്‍ക്കാര്‍ നിയന്ത്രിച്ചാല്‍ ലഹരി നിയന്ത്രിക്കാന്‍ കഴിയുമായിരുന്നുവെന്നും എക്‌സൈസിനെയും പൊലീസിനെയും നോക്കുകുത്തിയാക്കിക്കൊണ്ട് ലഹരി മാഫിയയെ കയറൂരി വിട്ടുവെന്നും കെ മുരളീധരന്‍. അതിന്റെ ഭാഗമാണ് മദ്യത്തിന് ഇന്ന് കൊടുക്കുന്ന പ്രാധാന്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒന്നാം തിയതിയും അവധിയില്ല. കുടിക്കേണ്ടവര്‍ക്ക് ഇഷ്ടം പോലെ കുടിക്കാമെന്നാണ് സര്‍ക്കാര്‍ നയം. മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും, എന്നിട്ട് ആളുകളെ കൊണ്ട് കുടിപ്പിക്കും. അതാണ് സര്‍ക്കാര്‍ നയം. അതാണ് ഞങ്ങള്‍ ആദ്യമേ തന്നെ പറഞ്ഞത്, ഇന്ന് കേരളത്തില്‍ ലഹരി വ്യാപകമായതിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേട് തന്നെയാണെന്ന്. കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം ഇവരെ കയറൂരി വിട്ടതിന്റെ ദുരന്തമാണ് – അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കോണ്‍ഗ്രസിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തിക്കാത്തവരെ കോണ്‍ഗ്രസ് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഡിസിസിക്ക് കൂടുതല്‍ ചുമതല നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.