തൃശൂര്‍: ചേലക്കര എംഎല്‍എ യു.ആര്. പ്രദീപ് സ്വയം നിരീക്ഷണത്തില്‍. കോവിഡ് സ്ഥിരീകരിച്ച തലപ്പിള്ളി താലൂക്ക് തഹസീല്‍ദാരുമായി എംഎല്‍എ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടർന്നാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്. എംഎല്‍എയ്ക്ക് വെള്ളിയാഴ്ച ആന്റിജന്‍ പരിശോധന നടത്തും.
അതേസമയം, തൃശൂർ ശക്തൻ മാർക്കറ്റിൽ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 349 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. രോഗികളിൽ ഒരാൾ ചുമട്ടു തൊഴിലാളിയും മറ്റുള്ളവർ വിവിധ കടകളിലെ ജീവനക്കാരുമാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് അറിയിച്ചു.