കാസർകോട് കുമ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു. നായ്കാപ്പ് സ്വദേശി ഹരീഷ് ആണ് മരിച്ചത്. ഓയിൽ മില്ലിൽ ജോലി ചെയ്യുന്ന ഹരീഷിന് ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുത്തേറ്റത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.