ലക്നൗ: ഉത്തർപ്രദേശിലെ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് രോഗം തെളിഞ്ഞത്.
90 പെണ്‍കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും എല്ലാവരയും ക്വാറന്റൈനിലാക്കിയെന്നും വുമണ്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ നിതാ അഹിര്‍വാര്‍ അറിയിച്ചു. എന്നാൽ എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല.