വീണ്ടും നിപ്പ?? മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

0
17

മലപ്പുറം ജില്ലയിലെ തിരുവാലിയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി.

പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിന് സമീപമാണ് 17നോളം വവ്വാലുകളെ കഴിഞ്ഞ ദിവസം ചത്ത് നിലയിൽ കണ്ടെത്തുന്നത്.

പരിഭ്രാന്തരായ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് വനപാലകരും വനംവകുപ്പ് വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും പരിശോധന നടത്തി.

ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു

വർദ്ധിച്ച ചൂടാണ് വവ്വാലുകളുടെ മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക  നിഗമനം. ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്താൻ നാട്ടുകാരോട് ആവശ്യപെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here