ഇന്ത്യയിലെ ഭാഷാ വിഭജനത്തെക്കുറിച്ചുള്ള ഡയറി മിൽക്കിൻ്റെ പുതിയ പരസ്യം വൈറലാകുന്നു

0
17

കാഡ്ബറി ഡയറി മിൽക്ക് ഇന്ത്യയുടെ പുതിയ പരസ്യ ക്യാമ്പേയ്ൻ ശ്രദ്ധേയമാകുന്നു. ലളിതവും എന്നാൽ ചിന്തനീയവുമായ ഒരു സന്ദേശത്തിലൂടെ രാജ്യത്തെ ഭാഷാ വിഭജനം അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ.

ഹിന്ദി സംസാരിക്കുന്ന ഒരു കൂട്ടം സ്ത്രീകളോടൊപ്പം ചെന്നൈയിൽ നിന്നുള്ള ഒരു പുതിയ അയൽക്കാരി ചേരുന്നതും ആണ് പരസ്യത്തിൽ പറയുന്നത്. ഹിന്ദിയിൽ പരിമിതമായ അറിവുള്ളതിനാൽ, തുടക്കത്തിൽ സംഭാഷണം തുടരാൻ അവൾ പാടുപെടുകയും ചെയ്യുന്നു.

എന്നിരുന്നാലും, അവരുടെ അസ്വസ്ഥത ശ്രദ്ധിച്ച ഒരു സ്ത്രീ, അവരെയും ഉൾപ്പെടുത്താൻ സംസാരം തൻ്റേതായ രീതിയിൽ ഇംഗ്ലീഷിലേക്ക് മാറുന്നു. സംഭാഷണം പുരോഗമിക്കുമ്പോൾ പുതിയ അയൽക്കാരിക്ക് ആശ്വാസമാവുകയും ചെയ്യുന്നു.

ഭാഷ ബന്ധത്തിന് ഒരു തടസ്സമാകേണ്ടതില്ല – വിടവുകൾ നികത്താൻ അല്പം ദയ മാത്രം മതിയെന്ന് പരസ്യത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here