63മത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം സ്വന്തമാക്കിയതിൻ്റെ ആഹ്ലാദ സൂചകമായിട്ടാണ് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി. 63മത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം സ്വന്തമാക്കിയതിൻ്റെ ആഹ്ലാദ സൂചകമായിട്ടാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂർ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജനുവരി 10 അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.