സ്വാതന്ത്ര്യദിനം: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

0
108

ന്യൂഡല്‍ഹി: 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് 7-ാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. ഈ വര്‍ഷവും ഇത്തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന, സ്വച്ഛ ഭാരത്, പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍, ആസൂത്രണ കമ്മീഷന്‍ റദ്ദാക്കല്‍, സംയുക്ത സൈനിക മേധാവിയുടെ നിയമനം എന്നീ പ്രഖ്യാപനങ്ങളെല്ലാം ഉണ്ടായിരിക്കുന്നത് അദ്ദേഹത്തിന്റെ ഇതുവരെയുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here