തിരുവനന്തപുരം: ശുചീകണത്തിന് നിയോഗിച്ച തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിൽ ആസ്ഥാനം അടച്ചു. മൂന്ന് ദിവസത്തേക്ക് ആണ് അടച്ചത്. ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഇക്കാര്യം അറിയിച്ചു. ശുചീകരണം പൂർത്തിയാക്കി ആസ്ഥാനം വീണ്ടും തുറക്കും.
അതേസമയം പൂജപ്പുര സെൻട്രൽ ജയിലിലും കൊവിഡ് ആശങ്ക തുടരുകയാണ്. 41 തടവുകാർക്കും ഉദ്യോഗസ്ഥനും അടക്കമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 51 തടവുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലിൽ കൂടുതൽ ആന്റിജൻ പരിശോധന നടത്തും.