ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മൂന്നു കളികളും ജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയ കേരളത്തിന് മൂന്നുകളികളിലും വ്യത്യസ്ത ഇലവനുകളായിരുന്നു.ഇതിനൊരു കാരണമുണ്ട്. എതിർ ടീമിലെ പ്രധാനകളിക്കാരെ പഠിച്ചാണ് ഓരോ ദിവസത്തെയും ടീമിനെ മുഖ്യപരിശീലകൻ ബിബി തോമസ് ഇറക്കുന്നത്. ഒരൊറ്റ പൊസിഷനിൽമാത്രം കളിക്കാൻ കഴിവുള്ളവരല്ല ഈ സംഘം. എങ്ങനെ സ്ഥാനചലനം നടത്തിയാലും. അവിടെയെല്ലാം തിളങ്ങാൻകഴിയുന്ന ഒന്നിലധികം താരങ്ങൾ ടീമിലുള്ളതും ബിബിയുടെ തന്ത്രങ്ങളും ടീമിന്റെ മുന്നേറ്റത്തിൽ പ്രധാനമായി.എതിർ ടീമുകളെ മനസ്സിലാക്കിയാണ് ഗെയിം പ്ലാനെന്ന് കേരള കോച്ച് ബിബി തോമസ് പറഞ്ഞു. ഡെക്കാൻ അരീന സ്റ്റേഡിയം വലുപ്പം കുറഞ്ഞതും ടർഫുമാണ്. അവിടെ തന്ത്രങ്ങൾ മെനയുമ്പോൾ സൂക്ഷിക്കണം. നോർത്ത് ഈസ്റ്റ് താരങ്ങൾ ടർഫിൽ കളിച്ച് വളർന്നവരും തണുപ്പിനെ പ്രതിരോധിക്കാൻ അറിയുന്നവരുമാണ്. മേഘാലയക്കെതിരേ സ്‌കോർചെയ്തു പ്രതിരോധിച്ചു നിൽക്കുകയായിരുന്നു തന്ത്രം……