കാബൂൾ: അഫ്ഗാനിസ്ഥാനിലെ സാബുൾ പ്രവിശ്യയിൽ നടന്ന ഏറ്റുമുട്ടലിൽ 24 താലിബാൻ ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. ഏറ്റുമുട്ടലിൽ 27 പേർക്ക് പരിക്കേറ്റതായാണ് വിവരം.സാബുൾ പ്രവിശ്യയിലെ അർഗാൻദാബ്, ഷിംഗ്സായി, ഷാ ജോ ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്.