സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്.

0
53

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴയായിരുന്നു വടക്കൻ ജില്ലകളിൽ ലഭിച്ചിരുന്നത്. ഇന്ന് മുതൽ അടുത്ത 5 ദിവസത്തേക്ക് മുന്നറിയിപ്പ് നൽകേണ്ട വിധത്തിൽ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ കണക്കുകൂട്ടൽ. വിവിധ ജില്ലകളിൽ നൽകിയിരുന്ന അലർട്ടുകൾ കാലാവസ്ഥാ വകുപ്പ് പിൻവലിച്ചിട്ടുണ്ട്. അതേസമയം ശബരിമലയിൽ സന്നിധാനത്തും നിലയ്ക്കലും പമ്പയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ (ഉച്ചയ്ക്ക് 2.15 ന് പ്രഖ്യാപിച്ചത്) തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള- കർണാടക തീരങ്ങളിൽ ഇന്ന് (04/12/2024) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും (04/12/2024) നാളെയും (05/12/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നും (04/12/2024) നാളെയും (05/12/2024) ലക്ഷദ്വീപ്  പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

04/12/2024 : ലക്ഷദ്വീപ് പ്രദേശം അതിനോടുചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

05/12/2024 : തെക്കു കിഴക്കൻ അറബിക്കടലിൻ്റെ വടക്കൻ ഭാഗങ്ങൾ, അതിനോടുചേർന്ന ലക്ഷദ്വീപ് പ്രദേശം, അതിനോടു ചേർന്ന മധ്യകിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

06/12/2024 : തെക്കൻ അറബിക്കടലിൻ്റെ വടക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here