ഹൈദരാബാദിലെ കൊവിഡ് കെയർ സെന്‍ററിലുണ്ടായ തീപിടുത്തം ;മരണം 11 ആയി

0
94

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കൊവിഡ് കെയർ സെന്‍ററിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം11 ആയി. വിജയവാഡയില്‍ സ്വകാര്യ ആശുപത്രി നടത്തിയിരുന്ന നിരീക്ഷണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.കൊവിഡ് കെയർസെന്ററാക്കി മാറ്റിയ ​ഗോൾഡൻ പാലസ് ഹോട്ടലിൽ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

നിരവധി പേ‍ർ ആശുപത്രിയില്‍ ചികിത്സയിലാണ്.നേരിയ കൊവിഡ് ലക്ഷണങ്ങളുള്ള മുപ്പത് പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. പത്ത് ജീവനക്കാരും കെട്ടിടത്തിലുണ്ടായിരുന്നു. 7 പേർ ഗുരുതരമായി പൊള്ളലേറ്റും പുക നിറഞ്ഞ മുറിയില്‍ കുടുങ്ങി ശ്വാസം കിട്ടാതെയുമാണ് മരിച്ചത്. ബാക്കിയുള്ളവർ ആശുപത്രിയില്‍ മരിച്ചു.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രധാനമന്ത്രി അതീവ ദുഖം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here