ഡൽഹി : കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവ് ആയതായി റിപ്പോർട്ട്.ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ് അമിത് ഷായുടെ ഫലം നെഗറ്റീവായെന്ന വിവരം പുറത്തു വിട്ടത്
ഒരാഴ്ച മുൻപാണ് അമിത് ഷാ കൊവിഡ് പൊസീറ്റീവായത്. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഡൽഹി അതിർത്തിയോട് ചേർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചത്.