ബംഗ്ലാദേശിനെ തുരത്തി അഫ്ഗാന്‍ സെമിയില്‍.

0
44

വെറും എട്ട് റണ്‍സിന്റെ മാത്രം വ്യത്യാസത്തില്‍ അഫ്ഗാന്‍ ടി20 ലോക കപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയ എന്ന വന്‍മരവും കടപുഴകി. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്താന്റെ എതിരാളികള്‍. സെമി സാധ്യതകള്‍ ആര്‍ക്കെന്ന് പ്രവചനാതീതമായ തരത്തില്‍ ആയിരുന്നു നിര്‍ണായക മത്സരങ്ങളിലെ ഫലം.

ഇന്നത്തെ അഫ്ഗാന്റെ വിജയവും അപ്രതീക്ഷിതമായിരുന്നു. ‘മഴ കൂടി കളിച്ച’ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115-റണ്‍സെടുത്തപ്പോള്‍ 12.1 ഓവറില്‍ 116-റണ്‍സെന്ന ലക്ഷ്യത്തിനായി പൊരുതാനുറച്ചായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് നിര ഇറങ്ങിയത്. എന്നാല്‍ അത് സാധിച്ചില്ലെന്ന് മാത്രമല്ല അവസാന നിമിഷത്തില്‍ മത്സരം അഫ്ഗാനിസ്താന് അനുകൂലമായി മാറുകയും ചെയ്തു.

മഴമൂലം വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കിയിരുന്നു. എന്നാല്‍, ബംഗ്ലാദേശ് 105-റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത് റാഷിദ് ഖാന്‍ അഫ്ഗാന്‍ നിരയില്‍ തിളങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here