വ്യോമസേനയില്‍ അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. അല്ലെങ്കില്‍ 50 ശതമാനം മാർക്കോടെ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍/ കംപ്യൂട്ടർ സയൻസ്/ ഇസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാർക്ക് നിർബന്ധമാണ്.
agnipathvayu.cdac.inവഴിയാണ് രജിസ്ട്രേഷൻ. യോഗ്യത സർട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും 18 വയസ് തികയാത്തവർ രക്ഷിതാവിന്റെ ഒപ്പും വിജ്ഞാപനത്തില്‍ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 28.