രാജമലയിലെ മ​ണ്ണി​ടി​ച്ചി​ൽ; മു​ഖ്യ​മ​ന്ത്രി വ്യോ​മ​സേ​ന​യോ​ട് ഹെ​ലി​കോ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു

0
77

മൂ​ന്നാ​ർ: മൂ​ന്നാ​ര്‍ രാ​ജ​മ​ലയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിനായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യോ​മ​സേ​ന​യോ​ട് ഹെ​ലി​കോ​പ്റ്റ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്രദേശത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍.

ഇന്ന് രാവിലെ ക​ണ്ണ​ന്‍​ദേ​വ​ന്‍ പ്ലാ​ന്‍റേ​ഷ​ന്‍റെ രാ​ജ​മ​ല പെ​ട്ടി​മു​ടി ഡി​വി​ഷ​നി​ലെ ല​യ​ത്തി​നു മു​ക​ളി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഹൈ​റേ​ഞ്ച് ടാ​റ്റാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​ല​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

മ​ണ്ണി​ന​ടി​യി​ൽ പെട്ടു കിടക്കുന്നവർക്കായി തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് റ​വ​ന്യു, പോ​ലീ​സ് സം​ഘ​ത്തി​ന് അപകടം നടന്ന സ്ഥലത്ത് എ​ത്തി​ച്ചേ​രാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഇത് രക്ഷാപ്രവർത്തനം വൈകാൻ ഇടയായി.

LEAVE A REPLY

Please enter your comment!
Please enter your name here