പുതിയ അപ്‌ഡേഷനുമായി മൈക്രോസോഫ്റ്റ്.

0
31

പേഴ്‌സണല്‍ കംമ്പ്യൂട്ടിങ് രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് മൈക്രോസോഫ്റ്റ്. ഇതിന്റെ ഭാഗമായി പുതിയ എഐ ഫീച്ചര്‍ കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. പേഴ്‌സണല്‍ കംമ്പ്യൂട്ടറില്‍ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓര്‍മിച്ചെടുക്കാനും വീണ്ടെടുക്കാനും കഴിയുന്ന സംവിധാനത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ബില്‍ഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം അവതരിപ്പിച്ചത്.

പുതിയ സംവിധാനത്തിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍. ഇനി മുതല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പമായിരിക്കും ഈ പുതിയ എഐ ഫീച്ചറുമുണ്ടാകുക. വിന്‍ഡോസ് റീകാള്‍ എന്ന സംവിധാനം പ്രയോജനപ്പെടുത്തിയാണ് കംമ്പ്യൂട്ടറില്‍ ചെയ്ത കാര്യങ്ങളെല്ലാം ഓര്‍ത്തെടുക്കുക. തുടര്‍ച്ചയായി എടുക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ കംമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന എഐയുടെ സഹായത്തോടെ വിശകലനം ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഉപയോക്താവ് ഉപയോഗിച്ച ആപ്പുകള്‍, സന്ദര്‍ശിച്ച വെബ്‌സൈറ്റുകള്‍, കണ്ട ഹ്രസ്വചിത്രങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ലോഗ് ചെയ്യുന്ന ടൂളാണിത്. ഉപയോക്താവിന്റെ സ്വകാര്യത പൂര്‍ണമായും സംരക്ഷിച്ചാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക എന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് ഏതെങ്കില്‍ പ്രവര്‍ത്തനം ട്രാക്ക് ചെയ്യണമെങ്കില്‍ അതിനുള്ള സൗകര്യവും പുതിയ എ.ഐ സംവിധാനത്തിലുണ്ടാവുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here