ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കോഴിക്കോട് രോഗി വെന്തുമരിച്ചു.

0
37

കോഴിക്കോട് നഗരത്തിൽ നടന്ന അതിദാരുണമായ അപകടത്തിൽ
രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തി. പുലർച്ചെ മൂന്നരയോടെയാണ് അപകടം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റു.

മലബാർ മെഡിക്കൽ കോളജിൽ നിന്നും മിംസ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന രോഗിയെയും കൊണ്ടുപോവുകയായിരുന്നു ആംബുലൻസ്. വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം, ആംബുലൻസ് അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ആംബുലൻസിൽ കുടിങ്ങിപ്പോയ രോഗിയെ പുറത്തെത്തിക്കാൻ സാധിച്ചില്ല.

ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ നിന്നും മൂന്നുപേർ പുറത്തേക്ക് തെറിച്ചു വീണു. ഇതിൽ ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here