ബ്ലോട്ട്‌വെയർ അൺഇൻസ്റ്റാൾ ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ, നിങ്ങൾ ഫോണിലെ സെറ്റിങ്ങ്സിലേക്ക് പോകേണ്ടതുണ്ട്.
- ഫോണിലെ സെറ്റിംഗ്സിൽ ‘Apps’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- ഇവിടെ ‘Show system apps’ തിരഞ്ഞെടുക്കുക
- നിങ്ങൾക്ക് ഈ മെനുവിൽ ഫോണിലുള്ള എല്ലാ ആപ്പുകളും കാണാൻ സാധിക്കും,
- ഇതിൽ നിങ്ങൾക്ക് ആവശ്യമില്ലാത്ത എല്ലാ ആപ്പുകളും അൺഇൻസ്റ്റാൾ ചെയ്യാം.
- അൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ആപ്പുകൾ ഡിസേബിൾ ചെയ്ത് ബാക്ക്ഗ്രൗണ്ടിലെ ആക്ടിവിറ്റികൾ അവസാനിപ്പിക്കാം.
നിങ്ങളുടെ ഉപകരണത്തിൽ നിന്ന് ഒരു ആപ്പ് പ്രവർത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ കഴിയുന്നില്ലെങ്കിൽ, നിർമ്മാതാവ് ഇത് ഒരു സിസ്റ്റം ആപ്പ് എന്ന നിലയിൽ ആയിരിക്കാം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. ഇത് ഒഴിവാക്കുക എന്നത് പ്രയാസകരമാണ്. എന്നാൽ തേർഡ് പാർട്ടി ടൂളുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് അൺഇൻസ്റ്റാൾ ചെയ്യാനാകും. എന്നിരുന്നാലും, തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് സിസ്റ്റം ആപ്പുകൾ നീക്കം ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തിൽ വിവധ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.